അനുവാദം തന്നതനുസരിച്ച്, സ്കൂള്‍ അഭ്യുദയകാംക്ഷിയായ സെബാസ്റ്റ്യന്‍ എഴുതുന്നത്,,,
ഞാന്‍ സ്വയം അനുഭവത്തിലൂടെ പഠിച്ച, സംരംഭകത്വ പാഠങ്ങള്‍ എന്നോട് സഹകരിച്ച് WOW Common Service Centre (സ്നേഹ കേന്ദ്രങ്ങള്‍) നടത്തുവാന്‍ തെയ്യറാകുന്ന വനിതാ സംരംഭകര്‍ക്കായി ഈ ബ്ലോഗിലൂടെ പങ്കുവയ്ക്കുന്നു.
പാഠം ഒന്ന്: അക്ഷയകേന്ദ്രങ്ങള്‍ ഇതു വരെ
അക്ഷയ കേന്ദ്രങ്ങളെക്കാള്‍ വിജയ കരമായി മുന്നേറാന്‍ സ്നേഹ കേന്ദ്രങ്ങളെ തെയ്യാറാക്കുകയാണ് ഈ ബ്ലോഗിലൂടെ.
അക്ഷയ കേന്ദ്രങ്ങള്‍ കേരളത്തില്‍ തുടങ്ങുന്നതിനു തന്നെ ആശയ നേതൃത്വം നല്‍കി, ഒരു അക്ഷയ കേന്ദ്രം എങ്ങിനെ നടത്തണം എന്ന് സ്വന്തം അക്ഷയ കേന്ദ്ര നടത്തിപ്പിലൂടെ (https://www.youtube.com/c/sebastianpanakal ചാനലിലെ അറുന്നൂറോളം വരുന്ന വീഡിയോകള്‍ തെളിവായി നല്‍കുന്നു) കാട്ടിക്കൊടുത്ത ഒരാള്‍ എന്ന നിലക്ക് ഒരു സ്നേഹകേന്ദ്രം (വൌ കേന്ദ്രങ്ങള്‍ WOW Common Service Centre സ്നേഹ കൂട്ടായ്മയിലൂടെ നടത്തും എന്നത് കൊണ്ട്, ഞങ്ങള്‍ നടത്തുന്ന സേവന, ജീവിതവിജയപഠന lifelong learning കേന്ദ്രങ്ങളുടെ വ്യവസായ നാമം സ്നേഹകേന്ദ്രം snehakendram എന്നായിരിക്കും.)
ഞാന്‍ നടത്തിയിരുന്ന, തോപ്പുംപടിയിലെ അക്ഷയ കേന്ദ്രത്തിന്‍റെ , ഓണ്‍ ലൈന്‍ പഠന പദ്ധതി യെക്കുറിച്ച് ഇന്റര്‍വ്യൂ എടുത്ത ശേഷം ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച വാര്‍ത്ത.
പത്ര വാര്‍ത്തകള്‍ക്ക്ശേഷമാണ് എന്‍റെ കുട്ടി സംരംഭകരെക്കുറിച്ച് ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.
എന്നിങ്ങനെ തുടങ്ങുന്നു യു ട്യുബിലെ അറുന്നൂറോളം വരുന്ന സ്നേഹപാഠങ്ങള്‍. ആര്‍ക്കും ഈ വീഡിയോ കാണാം, അതെ ആശയം പ്രയോഗിച്ച് സ്വയം ഓണ്‍ലൈനില്‍ ജോലി ചെയ്തു, നല്ല വരുമാനം നേടാം.
ഓണ്‍ലൈനില്‍ ഇംഗ്ലിഷ് പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് സമ്മാനദാനം.
ഒരു സ്നേഹ കേന്ദ്രം തുടങ്ങുമ്പോള്‍:
- സ്കൈപ്പ് പഠിപ്പിക്കുക
- സ്കൈപ്പ് ഉപയോഗിച്ച് ഇംഗ്ലിഷ് പഠിപ്പിക്കുവാന്‍ പഠിപ്പിക്കുക.
- പരിശീലനത്തിന്‍റെ ഭാഗമായി വിദേശ കൂട്ടുകാര്‍ക്കും, അദ്ധ്യാപകര്‍ക്കും ആഘോഷ ദിവസങ്ങളില്‍ സ്നേഹ സന്ദേശം അയയ്ക്കുക.
- നമ്മുടെ സ്നേഹ സൂചകമായി ഇന്നാട്ടില്‍ നമ്മുടെ വിദേശ കൂട്ടുകാരുടെ പേരില്‍ ഒരു മരം നടുക.നമുക്ക് ഇടയ്ക്കിടെ അവരെ വിളിച്ചു സംസാരിക്കാന്‍ മരം എന്ന വരം ഉപയോഗപ്പെടും. ലോകത്തെ പച്ച പുതപ്പിക്കുന്ന നല്ല ആളുകള്‍ എന്ന പേരും പെരുമയും നമുക്ക് ലഭിക്കും.
ഇതിലൂടെ കുട്ടികള്‍ക്ക് കൂട്ടുകാരെ നേടാം എന്ന് മാത്രമല്ല, സ്നേഹ സന്ദേശങ്ങള്‍ Living Greetings ആയതു കൊണ്ട്, കൂട്ടുകാര്‍ക്കും അത്തരം Living Greetings സന്ദേശങ്ങള്‍ ലഭിക്കും.
നമുക്ക് തിരികെ ലഭിക്കുന്ന സമ്മാനങ്ങള്‍ ഒത്തിരി വിലയേറിയതായിരിക്കും!
ഇ-ബാലജനസഖ്യം അംഗമായ, ഒരു WOW സംരംഭകയുടെ മകള്‍, അമേരിക്കയിലെ ജാനെറ്റ്ന് ജന്മദിന സന്ദേശം നല്‍കുന്നു.
ജാനെറ്റ്ന്‍റെ പ്രതികരണം.
ഇനി കുട്ടികളും അമ്മ മാരും അവരവരുടെ വീഡിയോകള്‍ യൂട്യുബില്‍ അപ് ലോഡ് ചെയ്യുക. അതെ വീഡിയോകള്‍ ഉപയോഗിച്ച് ഈ പാഠം ഞാന്‍ പഠിപ്പിക്കുന്നത് പോലെ സ്വന്തം ബ്ലോഗ് എഴുതുക.
ഇന്നാട്ടിലെയും, മറു നാട്ടിലെയും ആളുകളോട് സംസാരിച്ചു, നമുക്ക് ഭാഷ പഠിക്കാം, ജോലി നേടാം, ബിസിനസ് ചെയ്യാം!
സ്നേഹ കേന്ദ്രങ്ങളില്‍ കംപ്യൂട്ടര്‍, നല്ല സ്പീഡ് ഉള്ള ഇന്റര്‍നെറ്റ്, മറ്റു അനുബന്ധ സൌകര്യങ്ങള്‍ എന്നിവ ലഭിക്കും എന്നത് കൊണ്ട്, സ്വന്തം ചെലവില്‍ കംപ്യൂട്ടര്‍ വാങ്ങേണ്ടതില്ല. പഠിക്കുവാനും, പഠിപ്പിക്കുവാനും, ജോലി ചെയ്യുവാനും പറ്റിയ സൌകര്യങ്ങള്‍ നിങ്ങളുടെ ഏറ്റവും അടുത്ത സ്നേഹ കേന്ദ്രത്തില്‍ ലഭിക്കും.
No comments:
Post a Comment
Thank you for your comment.
Sujathambika, or staff of SRVD UP School will read and approve your comment at their earliest.
Our students feel even more motivated as they read your feedback. Thanks again.